|    Aug 20 Mon, 2018 1:57 pm
FLASH NEWS
Home   >  Kerala   >  

കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യണം: പി അബ്ദുല്‍ മജീദ് ഫൈസി

Published : 18th July 2018 | Posted By: afsal aph


കോഴിക്കോട്: ഐഎസ് ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്ഡിപിഐ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കണക്കിലെടുത്ത് കോടിയേരിയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.
പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കോടിയേരി തയ്യാറാകണം. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും.
സമൂഹത്തില്‍ ഭയം വിതച്ച് വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം സൃഷ്ടിക്കുന്ന സിപിഎമ്മിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെയാണ് കേരളം ജാഗ്രത പാലിക്കേണ്ടതെന്നും മജീദ് ഫൈസി അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss