|    Nov 20 Mon, 2017 1:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടിയേരിയുടെ വേദിക്കരികെ സ്‌ഫോടനം : തുടരന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ നടപടി തുടങ്ങി

Published : 21st June 2017 | Posted By: fsq

 

തലശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പങ്കെടുത്ത പൊതുയോഗത്തിനു നേരെ ബോംബെറിഞ്ഞ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നടപടി തുടങ്ങി. നിലവില്‍ ലോക്കല്‍ പോലിസ് അന്വേഷിക്കുന്ന കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു വിടുന്നത്. ഇതുസംബന്ധിച്ച ജില്ലാ പോലിസ് ചീഫിന്റെ ശുപാര്‍ശ ഉത്തരമേഖലാ ഡിജിപി മുഖേന സംസ്ഥാന പോലിസ് ചീഫിന് സമര്‍പ്പിച്ചു. ഇതിന്‍മേല്‍ അടുത്തദിവസംതന്നെ ഉത്തരവുണ്ടായേക്കും. 2017 ജനുവരി 26നു രാത്രി ഒമ്പതോടെ കോടിയേരിക്കടുത്ത  നങ്ങാറത്ത്പീടികയിലാണ് കേസിനാസ്പദമായ സംഭവം. സിപിഎം പ്രവര്‍ത്തകന്‍ കെ പി ജിജേഷ് അനുസ്മരണ ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകനായ ശരത് ശശിക്ക് പരിക്കേറ്റിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നായിരുന്നു പരാതി. സംഭവത്തില്‍ ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ആദ്യം ന്യൂമാഹി പോലിസ് അന്വേഷിച്ച കേസ് പിന്നീട് ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. അതേസമയം, സിപിഎം പ്രവര്‍ത്തകരുടെ കൈയിലുണ്ടായിരുന്ന ബോംബാണ് പൊട്ടിയതെന്നാണ് ബിജെപിയുടെ ആരോപണം. സ്‌ഫോടനം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന റിപോര്‍ട്ടാണ് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥര്‍ക്ക്് നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക