|    May 30 Tue, 2017 9:22 am
FLASH NEWS

കോടിയേരിയുടെ വിവാദ പ്രസംഗം പരിശോധിക്കാന്‍ നിര്‍ദേശം

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദപ്രസംഗം പരിശോധിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. നിയമോപദേശം ലഭിച്ചശേഷമായിരിക്കും കേസെടുക്കണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലവും കണക്കിലെടുക്കേണ്ടിവരും. ഡിജിപി അടക്കമുള്ളവര്‍ ഇക്കാര്യം പ്രത്യേകം വിലയിരുത്തിയ ശേഷമാവും അന്വേഷണം ഉള്‍പ്പെടെയുള്ള കൂടുതല്‍ നടപടികളിലേക്കു നീങ്ങുക.
കോടിയേരി പയ്യന്നൂരില്‍ നടത്തിയ പ്രസംഗത്തിനെതിരേ കോണ്‍ഗ്രസ്സും ബിജെപിയും രംഗത്തെത്തിയതോടെയാണു പ്രശ്‌നം ചൂടുപിടിച്ചത്. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയപ്പോള്‍, ബിജെപി ഡിജിപിയെ സമീപിച്ചു. ബിജെപി അക്രമങ്ങള്‍ക്കെതിരേ അണികള്‍ ജാഗ്രതപാലിക്കണമെന്നും അക്രമികള്‍ വന്നതുപോലെ തിരിച്ചുപോവാന്‍ പാടില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രഖ്യാപനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day