|    Mar 26 Sun, 2017 8:55 am

കോടിയേരിയുടെ വിവാദ പ്രസംഗം; കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടതില്ലെന്നു വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണു വിശദീകരണവുമായി പോലിസ് മേധാവി എത്തിയത്.
പയ്യന്നൂരിലെ പ്രസംഗത്തിന്റെ പേരില്‍ കോടിയേരിക്കെതിരേ കേസെടുക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിയമോപദേശം ലഭിച്ചശേഷം മാത്രമായിരിക്കും തീരുമാനമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഡിജിപിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോടിയേരിക്കെതിരേ കേസെടുക്കില്ലെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍.
ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെയും അഭിഭാഷകരുടെയും നിയമോപദേശം പോലിസ് തേടിയിരുന്നു. സമാനമായ സുപ്രിംകോടതി വിധികളും ഡിജിപി പരിശോധിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നു ദൃശ്യമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണു വിശദീകരണവുമായി ഡിജിപി രംഗത്തെത്തിയത്.
സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍  സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ സംസാരിക്കവെയാണു കോടിയേരിയുടെ പ്രകോപനപ്രസംഗം. കോടിയേരിക്കെതിരേ നടപടിയാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഡിജിപിക്ക് പരാതിനല്‍കിയിരുന്നു. അക്രമം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗത്തിനെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക