|    Sep 20 Wed, 2017 12:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോടിയേരിയുടെ വിവാദപ്രസംഗം; മുഖ്യമന്ത്രിയുടേത് അനങ്ങാപ്പാറ നയമെന്ന് സുധീരന്‍

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: അക്രമത്തി ന് അണികള്‍ക്ക് പരസ്യമായ പ്രേരണ നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ നടപടിയെടുക്കുന്നതില്‍ മുഖ്യമ ന്ത്രി പിണറായി വിജയന്‍ അനങ്ങാപ്പാറനയമാണു സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
കോടിയേരിയെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും കൈക്കൊണ്ടത്. സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി മുന്നോ ട്ടുപോവുന്നവര്‍ ജനങ്ങളോട് കടുത്ത ദ്രോഹമാണു ചെയ്യുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത് കുറ്റകരമായ നിഷ്‌ക്രിയത്വമാണെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാനത്തെ പോലിസിന്റെ നടപടികളില്‍ പാ ര്‍ട്ടിതാല്‍പര്യമാണു പ്രകടമാവുന്നത്. പാര്‍ട്ടിയുടെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് പോലിസിനെ പോഷകസംഘടനയാക്കുന്ന തരത്തിലേക്കാണ് ഇപ്പോഴത്തെ പോക്ക്. പല കേസുകളിലും പോലിസിന്റെ ഇരട്ടമുഖമാണു പ്രകടമാവുന്നത്.
അക്രമത്തിനു പ്രേരണ നല്‍കിയത് പാര്‍ട്ടി സെക്രട്ടറിയാണെങ്കിലും നടപടിയെടുക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുണ്ട്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ എല്‍ഡിഎഫ് ഇപ്പോള്‍ പ്രതിയോഗികളെ ശരിയാക്കുകയാണു ചെയ്യുന്നത്. സിപിഎമ്മും ബിജെപി യും ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭീഷണിയായി മാറിയിരിക്കുകയാണ്. ആളെക്കൊല്ലല്‍ രാഷ്ട്രീയമാണ് ഇവര്‍ നടത്തുന്നത്.
പയ്യന്നൂര്‍ സംഭവത്തില്‍ ഇരുവ രും ഒരുപോലെ കുറ്റവാളികളാ ണ്. ഇരുകൂട്ടര്‍ക്കും അധികാരം തലയ്ക്കുപിടിച്ചു. അതോടെ ആളുകളെ കൊല്ലുന്നത് നിസാരമായാണു കാണുന്നത്. സിപിഎം നേതാക്കള്‍ രക്തദാഹികളായി മാറി. കേരളത്തെ ചോരക്കളമാക്കിയെങ്കിലും രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന മനോഭാവമാണ് ഇവരുടെത്. സിപിഎമ്മിന് വോട്ടുചെയ്തവര്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാവുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക