|    Apr 22 Sun, 2018 10:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടിയേരിയുടെ പ്രസ്താവന കുറ്റസമ്മതം: കെ എം അഷ്‌റഫ്

Published : 15th February 2016 | Posted By: SMR

കോഴിക്കോട്: പി ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് അഡ്വ. കെ എം അഷ്‌റഫ് പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാടിന് കൈമാറിയത് സിപിഎം നേതൃത്വം കൊടുത്ത ഇടതുപക്ഷ സര്‍ക്കാരാണ.് അത് ഭരണനേട്ടമായി അവതരിപ്പിച്ചത് അന്നത്തെ മുഖ്യമന്ത്രി നായനാരും. നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടതിനു ശേഷം മറ്റൊരു കേസില്‍ കര്‍ണാടക പോലിസിന് കൈമാറിയതും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. കോടിയേരി ബാലകൃഷ്ണനാണ് അന്നത്തെ ആഭ്യന്തരമന്ത്രി. പി ജയരാജനെ വേട്ടയാടുകയാണെന്ന് വിലപിക്കുന്ന കോടിയേരി മഅ്ദനിയെ വേട്ടയാടുകയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ചെയ്തത്. തങ്ങളുടെ രാഷ്ടീയ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടുകയും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരാകുമ്പോള്‍ ഇരകളാണെന്ന് വിലപിക്കുകയും ചെയ്യുന്ന നിലപാട് കേരള ജനത തിരിച്ചറിയണമെന്നും മനുഷ്യാവകാശങ്ങളെ പരിഗണിക്കുന്ന നിലപാടാണെങ്കില്‍ യുഎപിഎക്കെതിരെ രംഗത്തു വരികയാണ് സിപിഎം ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss