|    Jan 20 Fri, 2017 3:04 am
FLASH NEWS

കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം; നഗരസഭാ യോഗത്തില്‍ ബഹളം

Published : 28th July 2016 | Posted By: SMR

കോഴിക്കോട്: സിപിഎം സം സ്ഥാന ജനറല്‍സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഇന്നലെ നടന്ന യോഗത്തില്‍ പ്രസംഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ ടി എം സുരേഷ് ബാബു സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളം വച്ചു.
മേയറുടെ വിവേചനാധികാര പ്രകാരമാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. എന്നാല്‍ 2016ലെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍ സമര്‍പ്പിച്ച പ്രമേയത്തിന്റെ അടിന്തര പ്രാധാന്യം കണക്കിലെടുത്ത് അംഗീകരിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് കൗണ്‍സില്‍ ബഹളമായി  പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഭരണപക്ഷ കൗണ്‍സിലര്‍മാരും ബഹളമായി. ഇതേ തുടര്‍ന്ന് മേയര്‍ റൂളിങ് നല്‍കി. ശക്തമായ പ്രതിഷേധത്തോടെ മേയറുടെ റൂളിങ് അംഗീകരിച്ചതായി യൂഡിഎഫ് കൗണ്‍സിലര്‍ അഡ്വ. പി എം സുരേഷ്ബാബു അറിയിച്ചു.  കോര്‍പറേഷന്‍ ജീവനക്കാരുടെ പഞ്ചിങ് സിസ്റ്റത്തില്‍ അവലോകനമാവശ്യപ്പെട്ട് സി അബ്ദുറഹിമാന്‍ ശ്രദ്ധക്ഷണിച്ചു. പല സെക്ഷനുകളിലും ജീവനക്കാര്‍ സ്ഥലത്തുണ്ടാവറില്ലെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പരാതിപ്പെട്ടു. പഞ്ചിങ് റിപോര്‍ട്ട് കിട്ടിയാല്‍ നിജസ്ഥിതി മനസ്സിലാവുമെന്നും അഭിപ്രായമുയര്‍ന്നു. ഫീല്‍ഡ് വര്‍ക്കുള്ള ജീവനക്കാര്‍ക്ക് വൈകീട്ട് മൂന്നുമണിക്ക് റിപോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു. പഞ്ചിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് മേയര്‍ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ കൗണ്‍സിലര്‍മാരായ കിഷന്‍ചന്ദ്, പി കെ ഷാനിയ, എം മൊയ്തീന്‍, സതീഷ്‌കുമാര്‍, കെ കെ റഫീഖ്, സൗഫിയ അനീഷ്, അനിത, പിപി ബീരാന്‍കോയ ശ്രദ്ധക്ഷണിച്ചു. അഡ്വ. സി കെ സീനത്ത്, കെ കെ റഫീഖ്, കെ നജ്മ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. കൗണ്‍സിലിന്റെ ഇരിപ്പിട ക്രമീകരണത്തില്‍ ഇന്നലെ മുതല്‍ മാറ്റം വന്നു. മേയറുടെ അടുത്ത് സെക്രട്ടറിക്ക് ഇരിപ്പിടം അനുവദിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നെങ്കിലും ഇന്നലെ മുതല്‍ സെക്രട്ടറിയുടെ സ്ഥാനത്തില്‍ മാറ്റംവന്നു. മേയറുടെ അടുത്ത് ഡെപ്യൂട്ടിമേയര്‍ക്ക് ആണ് നിലവില്‍ സ്ഥാനംനല്‍കിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക