|    Mar 28 Tue, 2017 8:10 am
FLASH NEWS

കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

Published : 26th July 2016 | Posted By: mi.ptk

kodiyeri-n

തിരുവന്തപുരം: പയ്യന്നൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വിവാദ പ്രസംഗം പരിശോധിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കോടിയേരി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം പോലീസ് പരിശോധിക്കും.അക്രമം നടത്താന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഡിജിപിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും സംഭവത്തില്‍ കേസെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
കോടിയേരി നടത്തിയ പ്രസംഗം നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. അക്രമിക്കാന്‍ വന്നാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി കിട്ടുമെന്ന് ആര്‍എസ്എസ് ഓര്‍ക്കണമെന്നുമായിരുന്നു കോടിയേരിയുടെ പ്രസംഗം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day