|    Mar 26 Sun, 2017 9:10 am
FLASH NEWS

കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം വിവാദത്തില്‍;കേസെടുക്കണമെന്ന് സുധീരന്‍

Published : 25th July 2016 | Posted By: mi.ptk

vm-sudheeran

തിരുവനന്തപുരം: ആക്രമണത്തിന് ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ബിജെപി – ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അടിച്ചാല്‍ തിരിച്ചടിക്കണമെന്നുമുള്ള കോടിയേരിയുടെ പ്രസംഗമാണ് വിവാദത്തിലായിരിക്കുന്നത്. വയലിലെ പണിയ്ക്ക് വരമ്പത്ത് കൂലികിട്ടുമെന്ന് ആര്‍എസ്എസ് മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു. സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ആക്രമിക്കാന്‍ വന്നാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നായിരുന്നു കോടിയേരിയുടെ പ്രസംഗം. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സിപിഎം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാസിക്കവെയാണ് കോടിയേരിയുടെ വിവാദ പ്രസംഗം.
അക്രമത്തിന് ആഹ്വാനം ചെയ്തുള്ള കോടിയേരിയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും നിയമം കൈയ്യിലെടുക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കുന്ന കോടിയേരിയ്‌ക്കെതിരെ കേസെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

(Visited 215 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക