കോടിയേരിയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം
Published : 7th October 2016 | Posted By: SMR
തലശ്ശേരി: സിപിഎം, ആര്‍എസ്എസ് സംഘര്‍ഷബാധിത പ്രദേശമായ കോടിയേരി, ചൊക്ലി ഭാഗങ്ങളില്‍ പോലിസ് നടത്തിയ റെയ്ഡില്‍ വന്‍ സ്ഫോടകവസ്തു ശേഖരവും നിര്‍മാണവസ്തുക്കളും കണ്ടെടുത്തു.
ഊരാങ്കോട് സ്വദേശി കാട്ടില്‍പറമ്പത്ത് രാജേഷിന്റെ വീടിനോട് ചേര്‍ന്ന് സൂക്ഷിച്ച നിലയിലാണ് സ്ഫോടകവസ്തു ശേഖരവും നിര്‍മാണസാമഗ്രികളും പിടികൂടിയത്. റെയ്ഡ് വിവരമറിഞ്ഞ് സ്ഫോടകവസ്തു ശേഖരം മാറ്റുന്നതിനിടെ അനില്രാഖ് എന്ന യുവാവിനെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 861 വലിയ ഓലപ്പടക്കം, ഏഴ് സ്റ്റീല്‍ ഡബ്ബകള്‍, ഐസ്ക്രീം ഡബ്ബകള്‍, ആസിഡ്, നാടന്‍ ബോംബ് നിര്‍മിക്കാനാവശ്യമായ പ്രത്യേക പേപ്പറുകള്‍, ഇരുമ്പാണികള്‍, ചരടുകള്‍, സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കേണ്ട കൈയുറകള്‍ എന്നിവയാണു കണ്ടെടുത്തത്. കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ് കുമാര്‍ ഗുരുദിന്റെ നിര്‍ദേശപ്രകാരം ഇന്നലെ അഞ്ച് പോലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.