|    Jun 28 Wed, 2017 7:33 am
FLASH NEWS
Home   >  Kerala   >  

കോടിയേരിയില്‍ റെയ്ഡ്; വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

Published : 6th October 2016 | Posted By: G.A.G

sphodaka

തലശ്ശേരി: കോടിയേരി, ചൊക്ലി ഭാഗങ്ങളില്‍ പോലിസ് നടത്തിയ റെയ്ഡില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെടുത്തു. ഊരാങ്കോട് സ്വദേശി കാട്ടില്‍പറമ്പത്ത് രാജേഷിന്റെ വീട്ടില്‍ കോണിപ്പടിക്ക് താഴെ സൂക്ഷിച്ച നിലയിലാണ് സ്‌ഫോടക വസ്തു ശേഖരവും ബോംബ് നിര്‍മാണ വസ്തുക്കളും പിടികൂടിയത്.  റെയ്ഡ് വിവരമറിഞ്ഞ് സ്‌ഫോടകശേഖരം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അനില്‍രാഖ് എന്ന യുവാവിനെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എണ്ണൂറിലേറെ വലിയ ഓലപ്പടക്കം, ഏഴ് സ്റ്റീല്‍ ഡബ്ബകള്‍, ഐസ്‌ക്രീം ഡബ്ബകള്‍, ആസിഡ്, നാടന്‍ ബോംബ് നിര്‍മിക്കാനാവശ്യമായ പ്രത്യേക പേപ്പറുകള്‍, ഇരുമ്പാണികള്‍, ചരടുകള്‍, പ്രത്യേകതരം കൈയുറകള്‍ എന്നിവയാണ് കണ്ടെടുത്തത്. കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ് കുമാര്‍ ഗുരുദിന്റെ നിര്‍ദേശപ്രകാരം അഞ്ചു പോലിസ് സ്റ്റേഷനുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍ എസ്‌ഐമാരും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ സംയുക്ത റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. സിപിഎം ശക്തികേന്ദ്രത്തില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക