|    Jun 25 Mon, 2018 12:29 am
FLASH NEWS
Home   >  Kerala   >  

കോടിയേരിക്ക് വിഎസിന്റെ മറുപടി;സമരം പൊതുപ്രശ്‌നംകൂടിയാണ്

Published : 30th January 2017 | Posted By: mi.ptk

vs

തിരുവനന്തപുരം:ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ഥി പ്രശ്‌നമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിഎസ് അച്യുതാനന്ദന്റെ മറുപടി. ലോ അക്കദാമി സമരം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ല. സമരം പൊതുപ്രശ്‌നം കൂടിയാണെന്ന് വിഎസ് പറഞ്ഞു.
അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ അവര്‍ക്ക് വഴങ്ങുന്നത് ശരിയല്ല.അങ്ങനെ വന്നാല്‍ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകില്ല.ലോ അക്കാദമിയിലെ അധിക ഭൂമി തിരിച്ചുപിടിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ലോ അക്കാദമിയിലെ സമരം കോളേജിനകത്തെ വിഷയം മാത്രമാണെന്നും പ്രിന്‍സിപ്പാള്‍ രാജിവക്കണമെന്ന ആവശ്യം വിദ്യാര്‍ഥി സംഘടനകള്‍ക്ക് മാത്രമാണ് ഉള്ളതെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss