|    Sep 21 Fri, 2018 10:05 pm
FLASH NEWS

കോടിമത അറക്കല്‍ചിറ നിവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനി

Published : 21st January 2017 | Posted By: fsq

 

ചിങ്ങവനം: താമസം നഗരത്തോട് ചേര്‍ന്നാണെങ്കിലും കോടിമത അറക്കല്‍ചിറ നിവാസികള്‍ക്ക് പതിറ്റാണ്ടുകളായി കുടിവെള്ളമില്ല. കോടിമതയില്‍ നിന്ന് ഈരയില്‍ക്കടവ് കുളങ്ങര റോഡിലേക്കുള്ള പ്രവേശന ഭാഗത്താണ് അറക്കല്‍ചിറയെന്ന പ്രദേശം. ഇവിടെ കാലങ്ങളായി താമസിക്കുന്ന പതിനെട്ട് വീട്ടുകാര്‍ക്കാണ് വെള്ളം കിട്ടാക്കനിയായത്.ഇവിടെ നിന്നു കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവിടുള്ളവര്‍ കോടിമതയിലെത്തി വെള്ളം ശേഖരിക്കുന്നത്. നൂലുപോലെ പൈപ്പിലൂടെ എത്തുന്ന ജലം ശേഖരിക്കാനും മണിക്കൂറുകള്‍ കാത്തിരിക്കണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ അറക്കല്‍ചിറയില്‍ എത്തി ഇവിടുത്തുകാരുടെ ദുരിതം നേരില്‍ കണ്ടിരുന്നു. തുടര്‍ന്ന് അറക്കല്‍ചിറവരെ പൈപ്പ് ലൈന്‍ നീട്ടാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഉറപ്പു ജലരേഖയായി. കുടിക്കാനൊഴികെ കൊടൂരാറ്റില്‍ നിന്നായിരുന്നു ഇവര്‍ വെള്ളം എടുത്തിരുന്നത്. എന്നാല്‍ പോളശല്യം മൂലം ആറ്റിലെ വെള്ളം ഒന്നിനും ഉപയോഗിക്കാനാവുന്നില്ല. വര്‍ഷകാലമായാല്‍ തീരം ഇടിയുന്നതും ഇവരെ ദുരിതത്തിലാക്കും.ഇറിഗേഷന്‍ വിഭാഗത്തെ സമീപിച്ചിട്ടും രക്ഷയില്ലെന്ന് എഴുപത്തിമൂന്നുകാരിയായ രമണി ചക്രപാണി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ കുളിക്കടവും നിലനിന്നിരുന്നു. നഗരസഭയുടെ 44ാം വാര്‍ഡായ ഇവിടേക്കെത്താന്‍ നല്ല വഴിയുമില്ല.കടവിനും വഴിക്കും കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ  കാലത്ത് പണം അനുവദിച്ചതായും പ്രചാരണമുണ്ടായിരുന്നു. വരള്‍ച്ച കനക്കും മുമ്പെങ്കിലും തങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss