|    Jan 22 Sun, 2017 11:53 am
FLASH NEWS

കോടികള്‍ വിലമതിക്കുന്ന ചരിത്രരേഖകള്‍ നശീകരണ ഭീഷണിയില്‍

Published : 8th September 2016 | Posted By: SMR

പി സി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ വില്ലുത്തിയാല്‍ ഭാഗത്ത് രണ്ടുകോടി രൂപ ചെലവില്‍ മുന്‍ വിസിയുടെ കാലത്ത് നിര്‍മിച്ച ഇന്റര്‍ഡിസി പ്ലീനറി മ്യൂസിയം ചോര്‍ന്നൊലിക്കുന്നു. നിര്‍മാണത്തിലെ അപാകതയാണ് ഇതിനുകാണം. ചരിത്രപഠന വകുപ്പ്, ഫോക്‌ലോര്‍, ബോട്ടണി, സുവോളജി, ഡിപ്പാര്‍ട്ടുമെന്റുകളുടെ കോടികള്‍ വിലമതിക്കുന്ന ചരിത്ര വസ്തുക്കളും രേഖകളും കെട്ടിടം ചോര്‍ന്നൊലിക്കുന്നതു കാരണം നശീകരണ ഭീഷണിയിലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകള്‍, സ്പിരിറ്റില്‍ സൂക്ഷിച്ച അവശിഷ്ടങ്ങള്‍, വംശനാശം സംഭവിച്ച മലബാര്‍ സീ വൈറ്റ് കാറ്റ്, നൂറുകണക്കിന് പാമ്പുകളുടെയും പക്ഷികളുടെയും ഭാഗങ്ങള്‍, വിവിധ നാടന്‍ കലാരൂപങ്ങള്‍, മണ്ണിനടിയില്‍ നിന്നു കുഴിച്ചെടുത്ത ചരിത്രാതീത കാലത്തെ അവശിഷ്ടങ്ങള്‍, നാടുവാഴികളുടെയും രാജാക്കന്‍മാരുടെയും ഉപയോഗിച്ച വിലപിടിപ്പുള്ള വാളുകള്‍, കൊട്ടാരത്തിലെ വിത്യസ്ത വസ്തുക്കള്‍ എന്നിവയല്ലാമാണ് നാലു പഠന വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള നാലു ഹാളുകളിലായി സൂക്ഷിച്ചിട്ടുള്ളത്. മ്യൂസിയം സൂക്ഷിക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഈ കാര്യത്തില്‍ വേണ്ടത്ര ഗൗരവം ഉള്‍ക്കൊള്ളാത്തതിനാല്‍ രാജകുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സര്‍വകലാശാലയെ വിശ്വസിച്ചേല്‍പ്പിച്ച കോടികളുടെ ചരിത്ര വസ്തുക്കള്‍ നശിച്ചുപൊവുന്ന അവസ്ഥയിലാണ്. മ്യൂസിയത്തിനു മാത്രമായി പ്രത്യേക ഫണ്ടുപയോഗിച്ച് നിര്‍വഹിച്ച കെട്ടിടത്തിന്റെ ഓഫീസ് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെയറിന് മുന്‍ വിസി നല്‍കിയിരിക്കുകയാണ്. സര്‍വകലാശാലയില്‍ ഒഴിഞ്ഞു കിടക്കുന്ന ധാരാളം കെട്ടിടങ്ങളുണ്ടായിട്ടും മലയാള പഠന വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ബഷീര്‍ ചെയറിന് മ്യൂസിയ കെട്ടിടം കൈമാറിയത് മുഴുവന്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ്. ചരിത്രാന്വേഷകര്‍ക്കും ഗവേഷകര്‍ക്കും അറിവു നല്‍കേണ്ട മ്യൂസിയം ഇന്ന് മഴ നനഞ്ഞ് ആര്‍ക്കും വേണ്ടാതെ പൂട്ടിയിട്ടിരിക്കുകയാണ്. നാലു പഠന വകുപ്പുകളുടെയും തലവന്‍മാരായ അധ്യാപകര്‍ ഈ കാര്യത്തില്‍ ശ്രദ്ധപതിപ്പിച്ചില്ലെങ്കില്‍ മ്യൂസിയത്തിലെ വസ്തുക്കള്‍ ആര്‍ക്കും വേണ്ടാതെ നശിച്ചുപോകുമെന്നാണ് സര്‍കലാ—ശാലയിലെ അനധ്യാപക ജീവനക്കാരും വിദ്യാര്‍ഥികളും വ്യക്തമാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക