|    Jan 20 Fri, 2017 9:36 pm
FLASH NEWS

കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച മല്‍സ്യമാര്‍ക്കറ്റ് നോക്കുകുത്തി

Published : 10th July 2016 | Posted By: SMR

കാസര്‍കോട്: മല്‍സ്യഫെഡ് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 2.20 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കാസര്‍കോട്ടെ മല്‍സ്യമാര്‍ക്കറ്റ് നോക്കുകുത്തിയാവുന്നു. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി തൊഴിലാളികള്‍ മല്‍സ്യവില്‍ക്കുന്നത് റോഡരികില്‍. മലിനജലം ഒഴുകി പരിസരത്തെ വ്യാപാരികളും വഴിയാത്രക്കാരും ദുരിതത്തിലായി. 2015 ആഗസ്റ്റ് 21ന് അന്നത്തെ ഫിഷറീസ് മന്ത്രി കെ ബാബുവാണ് കാസര്‍കോട് മല്‍സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.
നൂറോളം തൊഴിലാളികള്‍ മല്‍സ്യവില്‍പ്പനക്കുള്ള സംവിധാനമാണ് മാര്‍ക്കറ്റില്‍ ഒരുക്കിയിരുന്നത്. മല്‍സ്യത്തൊഴിലാളികളായ സ്ത്രീകള്‍ ഇവിടെ നിന്നാണ് മല്‍സ്യം വില്‍ക്കുന്നത്. എന്നാല്‍ മല്‍സ്യമാര്‍ക്കറ്റിന് ഓവുചാല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിനാല്‍ മലിനജലം മാര്‍ക്കറ്റിനകത്ത് കെട്ടിക്കിടക്കുകയും പുറമെ നിന്നുള്ളവര്‍ മല്‍സ്യംവാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് വരാന്‍ മടിക്കുകയും ചെയ്തതോടെ തൊഴിലാളികള്‍ വില്‍പന റോഡരികിലേക്ക് മാറ്റുകയായിരുന്നു.
മാര്‍ക്കറ്റില്‍ മാലിന്യങ്ങളും മലിനജലവും കെട്ടിക്കിടന്ന് രോഗവും ദുര്‍ഗന്ധവും വമിക്കുകയും ചെയ്തതോടെയാണ് തൊഴിലാളികള്‍ പുതിയ മേച്ചില്‍പുറംതേടി റോഡരികിലെത്തിയത്. ഇതോടെ മാര്‍ക്കറ്റ് റോഡിലെ നൂറോളം വ്യാപാരികള്‍ ദുരിതത്തിലായി. മാത്രവുമല്ല മല്‍സ്യവുമായി വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റിലേക്ക് കടന്നുപോകാന്‍ വഴിയില്ലാതാവുകയും ചെയ്തു. മാര്‍ക്കറ്റ് കെട്ടിടത്തിന് ഉയരം കുറവായതിനാല്‍ വേനല്‍ കാലത്ത് അസഹനീമായ ചൂട് സഹിക്കേണ്ടിവരുന്നു. വായു സഞ്ചാരവും കുറവാണ്.
എക്‌സോസ്റ്റ് ഫാനും സ്ഥാപിച്ചിട്ടില്ല. നൂറോളം സ്ത്രീകളടക്കമുള്ള മല്‍സ്യത്തൊഴിലാളികളാണ് ദുരിതത്തിലായത്. മഴക്കാലത്ത് ഇവര്‍ മഴ നനഞ്ഞാണ് മല്‍സ്യവില്‍പന നടത്തുന്നത്. മാര്‍ക്കറ്റ് നിര്‍മാണ സമയത്ത് തന്നെ അശാസ്ത്രീയത ആരോപിച്ച് ചിലര്‍ രംഗത്തുവന്നിരുന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിര്‍മാണത്തില്‍ കരാറുകാര്‍ അഴിമതി നടത്തുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക