|    Sep 26 Tue, 2017 5:45 am
FLASH NEWS

കോടികളുടെ നിക്ഷേപത്തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

Published : 6th May 2016 | Posted By: SMR

പുത്തനത്താണി: നിക്ഷേപത്തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് പോലിസിന്റെ പിടിയിലായി. നിക്ഷേപത്തിന് ലാഭം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി കോടികള്‍ തട്ടി മുങ്ങിയ ക്ലാരി ചെട്ടിയാംകിണര്‍ സ്വദേശി കാട്ടുകുളത്ത് സാദിഖ് (32)നെയാണ് വളാഞ്ചേരി സിഐ കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.
സാദിഖ് കോഴിച്ചിനിയല്‍ നടത്തുന്ന ബ്യൂട്ടി പ്രിന്റ്‌സ് എന്ന സ്ഥാപനത്തിലേക്കാണ് നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിയത്. ആറുപേരില്‍ നിന്നായി രണ്ട് കോടിയോളം രൂപയാണ് തട്ടിയെടുത്തത്. പണം നല്‍കിയവര്‍ക്ക് ആദ്യ മാസങ്ങളില്‍ ലാഭം നല്‍കിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനം ചെയ്ത ലാഭം കൊടുക്കാതെ കഴിഞ്ഞ മാസം ഇയാള്‍ മുങ്ങുകയായിരുന്നു. ഇതോടെയാണ് പണം നഷ്ടപ്പെട്ടവര്‍ പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 21ന് മുങ്ങിയ ഇയാള്‍ ദിവസങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയതോടെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ് പേരാണിപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ രണ്ടുപേരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണ സംഘത്തില്‍ സിഐ കൂടാതെ കല്‍പകഞ്ചേരി എസ്‌ഐ വിശ്വനാഥന്‍ കാരയില്‍, എഎസ്‌ഐ ഇഖ്ബാല്‍, സിപിഒമാരായ അസീസ്, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക