|    Jun 23 Fri, 2017 9:16 pm
FLASH NEWS

കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ ഉടമ അറസ്റ്റില്‍

Published : 16th November 2016 | Posted By: SMR

ചാവക്കാട്: ആയിരക്കണക്കിന് പേരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ ജ്വല്ലേഴ്‌സ് ഉടമയെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. നവരത്‌ന ജ്വല്ലേഴ്‌സ് ഉടമ കേച്ചേരി പറപ്പൂക്കാവ് നമ്പ്രത്ത് വീട്ടില്‍ സുരേഷ്‌കുമാറിനേ(45)യാണ് സിഐ കെ ജി സുരേഷ്, എസ്‌ഐ എം കെ രമേഷ്, എഎസ്‌ഐ മാരായ അനില്‍ മാത്യു, സി കെ ബാലന്‍, ലോഫിരാജ്, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. നവരത്‌ന ജ്വല്ലേഴ്‌സിന്റെ വിവിധ ബ്രാഞ്ചുകളില്‍ യുവതികളുടെ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണം നല്‍കുന്നതിനുള്ള സമ്പാദ്യ പദ്ധതിയായ മംഗല്യ നിധിയില്‍ പണ ം നിക്ഷേപിച്ചവരുള്‍പ്പടെതട്ടിപ്പിനിരയായി. ഒന്നേകാല്‍ കിലോ സ്വര്‍ണം നിക്ഷേപിച്ച പൊന്നാനി സ്വദേശി ഷഫീഖിന്റെയും ലക്ഷത്തോളം രൂപ സുവര്‍ണ മംഗല്യ നിധിയുടെ പ്രതിമാസ പദ്ധതിയില്‍ അടച്ചിട്ടും പണം തിരിച്ചു കിട്ടാതിരുന്ന മന്ദലാംകുന്ന് മൊയ്തുവിന്റെയും പരാതിയിലാണ് അറസ്റ്റ്. മൂന്നു കേസാണ് ഇതുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആയിരക്കണക്കിന് പേരാണ് പരാതിക്കാരായിട്ടുള്ളത്.  ചാവക്കാട്, വടക്കാഞ്ചേരി, പൊന്നാനി, കേച്ചേരി എന്നിവിടങ്ങളിലെ നവരത്‌ന ജ്വല്ലേഴ്‌സ് വഴിയാണ് ഇയാള്‍ പണവും സ്വര്‍ണവും സ്വീകരിച്ചിരുന്നത്. ഈ സ്ഥാപനങ്ങളിലെല്ലാം നിക്ഷേപിച്ചവര്‍ക്ക് കോടിക്കണക്കിന് രൂപയാണ് കിട്ടാനുള്ളത്. നിക്ഷേപകര്‍ പണം ചേദിച്ചെത്തിയെങ്കിലും കൊടുക്കാനാകാത്തതിനാല്‍ മുഴുവന്‍ സ്ഥാപനങ്ങളും പൂട്ടി ഇയാള്‍ മുങ്ങുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക