|    Dec 11 Tue, 2018 10:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോടികളുടെ കവര്‍ച്ച: കൊള്ളസംഘം പിടിയില്‍

Published : 2nd December 2018 | Posted By: kasim kzm

വാളയാര്‍: ബംഗളൂരു-കൊച്ചി ദേശീയപാത, ചെന്നൈയില്‍ നിന്നു കേരളത്തിലേക്കു വരുന്ന തീവണ്ടികള്‍ എന്നിവ കേന്ദ്രീകരിച്ച് സ്വര്‍ണവ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരെ പോലിസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കോടികള്‍ കൊള്ളയടിച്ച സംഭവത്തി ല്‍ സംഘത്തിലെ നാലുപേരെ പോലിസ് പിടികൂടി.
വാളയാര്‍ എസ്‌ഐ എസ് അന്‍ഷാദും ജില്ലാ ക്രൈംസ്‌ക്വാഡും ചേര്‍ന്ന് വാളയാര്‍-കോയമ്പത്തൂര്‍ ദേശീയപാതയില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണു സംഘത്തെ പിടികൂടിയത്. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരി വാടപറമ്പ് വീട്ടില്‍ സുജീഷ് എന്ന സ്പിരിറ്റ് സുജി (29), ആലത്തൂര്‍ ഇരട്ടക്കുളം നൊച്ചിപ്പറമ്പില്‍ വീട്ടില്‍ സുരേന്ദ്രന്‍ എന്ന മാമ(40), കോങ്ങാട് കുണ്ടലശ്ശേരി പാലേങ്ങാട്ട് പറമ്പില്‍വീട്ടില്‍ സുലൈമാ ന്‍ എന്ന കാക്കി സുലി(49), കല്ലടിക്കോട് കരിമ്പ കമ്പിയില്‍ വീട്ടില്‍ ബിജു എന്ന കമ്പി ബിജു(37) എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ ആഗസ്ത് 29ന് വാളയാര്‍ അതിര്‍ത്തിയില്‍ വച്ച് ചെന്നൈയിലേക്കു പോവുകയായിരുന്ന കല്ലട ബസ്സിനെ രണ്ട് കാറുകളിലെത്തിയ ഏഴംഗസംഘം തടഞ്ഞുനിര്‍ത്തുകയും പോലിസാണെന്നു പറഞ്ഞ് തൃശൂര്‍ സ്വദേശിയായ ജോണ്‍സണ്‍ എന്നയാളെ ബസ്സില്‍ നിന്നു പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്ത ശേഷം ഒന്നേകാല്‍ കിലോ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചിരുന്നു.
തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയായ സ്വര്‍ണാഭരണ വ്യാപാരിയുടെ സ്വര്‍ണമാണു കൊള്ളയടിച്ചത്. ചെന്നൈ, കാഞ്ചിപുരം എ ന്നിവിടങ്ങളിലെ ജ്വല്ലറികളിലേക്കുള്ള സ്വര്‍ണാഭരണങ്ങളാണു കവര്‍ന്നത്. വാളയാര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലാണു സംഘം വലയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് വ്യാജ നമ്പര്‍പ്ലേറ്റുകള്‍ പോലിസ് കണ്ടെത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss