|    Oct 24 Tue, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണം: സീനിയര്‍ ജേണലിസ്റ്റ് ഫോറം

Published : 2nd October 2016 | Posted By: SMR

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി വാര്‍ത്തകള്‍ സമാഹരിക്കാന്‍ മുമ്പത്തേതുപോലെ സൗകര്യമൊരുക്കണമെന്ന് ഇവിടെ ചേര്‍ന്ന സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള (എസ്‌ജെഎഫ്‌കെ) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ തടഞ്ഞ നടപടിയെ യോഗം അപലപിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ചികില്‍സാ പദ്ധതി നടപ്പിലാക്കുക, പെന്‍ഷന്‍ തുക 12,000 ആയി വര്‍ധിപ്പിക്കുക, അവശ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍   3,000 രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനം താമസിയാതെ പ്രാബല്യത്തില്‍ വരുത്തുക, ആശ്രിത പെന്‍ഷന്‍ അതത്കാലത്തെ പെന്‍ഷന്‍ തുകയുടെ പകുതിയാക്കാന്‍ നടപടി സ്വീകരിക്കുക, മരിച്ച പത്രപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, പകുതി പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് 58 വയസ്സ് തികഞ്ഞിട്ടും പൂര്‍ണ പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഉന്നയിച്ചു. പ്രസിഡന്റ് ഡോ. നടുവട്ടം സത്യശീലന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ മാധവന്‍ പ്രവര്‍ത്തന റിപോര്‍ട്ടവതരിപ്പിച്ചു.
കെ പി വിജയകുമാര്‍, പാലോളി കുഞ്ഞിമുഹമ്മദ്, തേക്കിന്‍കാട് ജോസഫ്, സി ആര്‍ രാമചന്ദ്രന്‍, എസ് സുധീശന്‍, ഡോ. ടി വി മുഹമ്മദലി, കെ ജനാര്‍ദനന്‍ നായര്‍, എം ബാലഗോപാലന്‍, ഹരിദാസ് പാലയില്‍, പി മുഹമ്മദ്, പി ഗോപി, സി ഡി ദേശികന്‍, പി പി കെ ശങ്കര്‍, സി എം അലിയാര്‍, ജെയിംസ് പന്തക്കല്‍, അലക്‌സാണ്ടര്‍ സാം, അമ്പലപ്പള്ളി മാമുക്കോയ, പട്ടത്താനം ശ്രീകണ്ഠന്‍, മുഹമ്മദ് സലീം, കെ വി കുഞ്ഞിരാമന്‍, കെ എച്ച് എം അഷ്‌റഫ്, എം ടി ഉദയകുമാര്‍, വര്‍ഗീസ് കോയ്പ്പള്ളില്‍, ആര്‍ എം ദത്തന്‍, രത്‌നകുമാര്‍ പല്ലിശേരി, എം വി രവീന്ദ്രന്‍,  കെ വി ഫിലിപ്പ് മാത്യു, പി വി പങ്കജാക്ഷന്‍, വി പ്രതാപചന്ദ്രന്‍, ഫ്രാന്‍സിസ് പുലിക്കോടന്‍, ശശിധരന്‍ കണ്ടത്തില്‍, കല്ലട ഷണ്‍മുഖന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക