|    Jan 20 Fri, 2017 11:43 pm
FLASH NEWS

കോടതി വളപ്പിലെ സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണം നടത്തും:മുഖ്യമന്ത്രി

Published : 23rd July 2016 | Posted By: mi.ptk

pinarayi-

തിരുവനന്തപുരം: കോടതി വളപ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായ സമിതി രൂപീകരിക്കുമെന്നും ഈ സമിതിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരും മൂന്ന് അഭിഭാഷകരും അംഗങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈകോടതി പരിസരത്തും തിരുവനന്തപുരം കോടതി വളപ്പിലും സമൂഹത്തില്‍ തുല്യ പ്രാധാന്യമുള്ള രണ്ട് വിഭാഗക്കാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണ്. ഇരുവിഭാഗവും സൗഹൃദപരമായ അന്തരീക്ഷമാണ് ഉണ്ടാക്കേണ്ടത്. അഭിഭാഷകര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ അഭിമാനിക്കാവുന്ന കാര്യങ്ങളല്ല നടന്നത്. കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമായി കരുതി മുമ്പ് ഉണ്ടായിരുന്നപോലെ സൗഹൃദ മനോഭാവത്തോടെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, ഹൈകോടതിയിലെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ല. കോടതിയ്ക്കകത്തെ കാര്യത്തില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനമെടുക്കേണ്ടത്. മീഡിയാ റൂം തുറന്നു പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തല്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്നും സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക