|    Mar 26 Sun, 2017 1:24 am
FLASH NEWS

കോടതി നടപടി വീഡിയോയില്‍ പകര്‍ത്താനാവില്ല: ഹൈക്കോടതി

Published : 13th October 2016 | Posted By: SMR

മുംബൈ: രാജ്യത്ത് കോടതി നടപടികള്‍ വീഡിയോ റെക്കോഡിങ് നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. വിചാരണ സമയത്ത് കോടതികളില്‍ നടക്കുന്നതെന്തെന്നറിയുന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്നതിനാല്‍ കോടതി നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നാവശ്യപ്പെട്ട് നവനീത് ഖോസ്‌ല സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എം എസ് സോളക് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച രണ്ടു ഹരജികള്‍ കോടതി നേരത്തേ തള്ളിയതാണെന്നും നിയമനടപടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നത് മൗലികാവകാശമായി കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ ആവശ്യമാണെങ്കില്‍ വീഡിയോ റെക്കോഡിങ് അനുവദിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക