|    Sep 19 Wed, 2018 5:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോടതി നടപടികള്‍ തല്‍സമയം: സുപ്രിംകോടതി വിധി പറയാനായി മാറ്റി

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദേശീയ പ്രാധാന്യമുള്ള സുപ്രധാന കേസുകളിലെ കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി വിധി പറയാനായി മാറ്റി. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. സുപ്രിംകോടതിയില്‍ പ്രധാന കേസുകള്‍ നിര്‍ണയിച്ചു നല്‍കുന്നതില്‍ സുതാര്യതയില്ലെന്നു മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് ദേശീയ പ്രാധാന്യമുള്ള കേസുകളുടെ കോടതി നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും അവയുടെ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. തെറ്റായ റിപോര്‍ട്ടിങ്ങുകളും പിശക്കുകളും ഒഴിവാക്കുന്നതിനു വീഡിയോ റെക്കോര്‍ഡിങ്ങും ലൈവ് സംപ്രേഷണവും സഹായിക്കുമെന്ന് ഹരജിയില്‍ പറയുന്നു. ഹരജിയില്‍ കേന്ദ്രസര്‍ക്കാരും കോടതിയും അനുകൂല നിലപാടാണ് എടുത്തത്. പദ്ധതി നടപ്പാക്കാനുള്ള ചെലവ്, സാങ്കേതികവിദ്യ, സംപ്രേഷണത്തിന് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ എന്നിവയടങ്ങിയ മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കോടതി അറ്റോര്‍ണി ജനറലിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം, അറ്റോര്‍ണി ജനറല്‍ ഇന്നലെ മാര്‍ഗരേഖ സമര്‍പ്പിച്ചു. ഇതു പരിശോധിച്ച ശേഷമായിരിക്കും വിധി പുറപ്പെടുവിക്കുക.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss