|    Jul 23 Mon, 2018 12:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോടതി നടപടികളുടെ തല്‍സമയ റിപോര്‍ട്ടിങ് : ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി

Published : 21st September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോടതി നടപടികളുടെ തല്‍സമയ റിപോര്‍ട്ടിങ് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി. തല്‍സമയ ടെക്സ്റ്റ് സന്ദേശ റിപോര്‍ട്ടിങ്, മൊബൈല്‍ ഫോണ്‍ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് തല്‍സമയ കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ചാണ് അഭിപ്രായം തേടിയിരിക്കുന്നത്. ഇതു സംബന്ധിച്ച് അഭിപ്രായം തേടിക്കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി ചോദ്യാവലി അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ്  ചോദ്യാവലിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നതിനായി സമാനമായ ചോദ്യാവാലി കഴിഞ്ഞ ദിവസം ഹൈക്കോടതി പുറത്തിറക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ കോടതി നടപടികളുടെ തല്‍സമയ ട്വീറ്റുകള്‍ അയക്കാന്‍ അനുവദിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച നിര്‍ദേശമാണ്  ജനങ്ങളില്‍ നിന്ന് തേടിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss