|    Oct 24 Wed, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടതി തീരുമാനിക്കുന്നതുവരെ ദിലീപ് കുറ്റക്കാരനല്ലെന്ന് ഗണേഷ്‌കുമാര്‍

Published : 6th September 2017 | Posted By: fsq

 

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചാല്‍ മാത്രമേ താന്‍ അദ്ദേഹത്ത കുറ്റക്കാരനായി കാണൂവെന്ന് നടനും എംഎല്‍എയുമായ കെ ബി ഗണേഷ്‌കുമാര്‍. ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേസ് അന്വേഷണത്തില്‍ പോലിസിന് എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. താന്‍ സുഹൃത്തെന്ന നിലയിലാണ് ദിലീപിനെ കാണാനെത്തിയത്്. സ്‌നേഹബന്ധങ്ങളെ തകര്‍ക്കാന്‍ ഒരു വാര്‍ത്തയ്ക്കും വിവാദത്തിനും കഴിയില്ല. സിനിമയില്‍ നിന്നു ദിലീപിന്റെ സഹായം പറ്റിയവരും സൗഹൃദം സ്ഥാപിച്ചു നടന്നവരും തോളില്‍ കൈയിട്ടു നടന്നവരും ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം. പോലിസ് കള്ളക്കേസ് എടുക്കുമെന്നോ ഫോണ്‍ ചോര്‍ത്തുമെന്നോ പേടിച്ച് ആരും മാറിനില്‍ക്കരുതെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. തിരുവോണനാളില്‍ നടന്‍ ജയറാം ദിലീപിനെ ജയിലിലെത്തി ഓണക്കോടി സമ്മാനിച്ചു. ഇന്നലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss