|    Jan 19 Thu, 2017 1:48 am
FLASH NEWS

കോടതി ഉത്തരവ് ലംഘിച്ച് എംഎല്‍എ ഭൂമി കൈയേറുന്നു: എസ്‌റ്റേറ്റ് ഉടമ

Published : 30th August 2016 | Posted By: SMR

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ നിര്‍ദേശമനുസരിച്ച് അക്രമികള്‍ ഭൂമി കൈയേറുകയും റബര്‍ ടാപ്പ് ചെയ്ത് പാലെടുത്ത് കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നതായി ആരോപണം. പൂക്കോട്ടുംപാടം പാട്ടക്കരിമ്പില്‍ തന്റെയും കുടുംബത്തിന്റെയും പേരിലുള്ള 100 ഏക്കര്‍ ഭൂമിയില്‍ പ്രവേശിക്കരുതെന്ന് മഞ്ചേരി മുന്‍സിഫ് കോടതി നല്‍കിയ ഉത്തരവ് ലംഘിച്ചാണ് എംഎല്‍എയുടെ കൈയേറ്റമെന്ന് റീഗല്‍ എസ്‌റ്റേറ്റ് ഉടമ ജയ മുരുകേശ് നരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുരുകേശ് നരേന്ദ്രന്‍, അഡ്വ. ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തന്നെയും  ഭര്‍ത്താവ് മുരുകേശ് നരേന്ദ്രനേയും ഭീഷണിപ്പെടുത്തിയാണ് ഭൂമി  കൈയേറുന്നത്. കോടതിവ്യവഹാരം നടക്കുന്ന കൂട്ടുസ്വത്തായ ഭൂമിയില്‍ കുറച്ച് ഭാഗം താന്‍ വാങ്ങിയെന്ന് പറഞ്ഞ് എംഎല്‍എ തന്റെ എസ്റ്റേറ്റ് മാനേജറെ വിളിച്ചിരുന്നു. സഹകരിച്ചില്ലെങ്കില്‍ പ്രശ്‌നമാവുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭൂമി വാങ്ങിയതിന് രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു. ഭര്‍ത്താവ് മുരുകേശ് നരേന്ദ്രനെയും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് മലപ്പുറം ജില്ലാ പോലിസ് മേധാവി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്.
പി വി അന്‍വര്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി  പൂക്കോട്ടുംപാടം എസ്‌ഐ കേസെടുക്കുകയും ചെയ്തു. കൈനോട്ട് ഫൈസല്‍, കവളമുക്കട്ട  സിദ്ദീഖ് എന്ന കുട്ടി, തട്ടിയേക്കല്‍ താരീഖ്  എന്നിവര്‍ക്കെതിരേയും കേസുണ്ട്. പിതൃസഹോദരന്‍ പ്രഭാകരന്റെ അവകാശികളുടെ 20 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോള്‍ നിഷേധിക്കുന്നുണ്ടെങ്കിലും കൈയേറ്റവും ഭീഷണിയും എംഎല്‍എ തുടരുകയാണ്.  കൊല്ലത്ത് താമസിക്കുന്ന തങ്ങള്‍ മാസത്തിലൊരിക്കല്‍ മാത്രമാണ് എസ്‌റ്റേറ്റില്‍ വരാറുള്ളത്. എംഎല്‍എ എന്ന അധികാരമുപയോഗിച്ച് ഭൂമി തട്ടിയെടുക്കാനാണ് പി വി അന്‍വര്‍ ശ്രമിക്കുന്നത്. ഭീഷണിപ്പെടുത്തിയും ഗുണ്ടകളെ കയറൂരിവിട്ടും ടാപ്പിങ് അടക്കം നടത്തുന്നു. എസ്റ്റേറ്റിന്റെ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തു.
താന്‍ നിലമ്പൂരിലെ രാജാവോ സാമ്രാട്ടോ ഒന്നുമല്ലെന്ന് എംഎല്‍എ ഓര്‍ക്കണം. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ അന്‍വറിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ജയ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക