|    Jun 27 Tue, 2017 12:31 am
FLASH NEWS

കോടതി ഉത്തരവ് പാലിച്ചില്ല ; എസ്‌ഐയെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി

Published : 1st November 2016 | Posted By: SMR

കൊച്ചി: പുനപ്പരിശോധനാ ഹരജിയിലെ പരാതിക്കാരേ ഹാജരാക്കണമെന്ന കോടതി നിര്‍ദേശം ലംഘിച്ചതിന് എസ്‌ഐയെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി. എസ്‌ഐക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. പാലക്കാട് പുതുനഗരം എസ്‌ഐ കെ ജി രതീഷിനെതിരേയാണ് നടപടി. പാലക്കാട് സെഷന്‍കോടതി ഉത്തരവിനെതിരേയുള്ള പുനപ്പരിശോധനാ ഹരജിയില്‍ പ്രതികളേയും സാക്ഷികളെയും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ സപ്തംബര്‍ അഞ്ചിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് പാലിക്കാതെ എസ്‌ഐ വിശദീകരണം നല്‍കുകയാണുണ്ടായത്. ഒക്ടോബര്‍ 24 ന് എസ്‌ഐയോട് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ എസ് ഐയ്ക്ക് പകരം എഎസ്‌ഐയാണ് കോടതിയില്‍ ഹാജരായത്. ഇതേ തുടര്‍ന്ന് എസ്‌ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. ഹരജി ഇന്നലെ പരിഗണിച്ചപ്പോള്‍ പാലക്കാട് എഎസ്പി ജി പൂങ്കുഴലി എസ്‌ഐയെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപെടുത്തി ഹൈക്കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നേരിട്ട് ഹാജരാവേണ്ട ദിവസം സിഐ പരിശീലന ക്യാംപില്‍ അയച്ചതിനാലാണ് കോടതി ഉത്തരവ് പാലിക്കാനാവാത്തതെന്ന് എസ്‌ഐ വിശദീകരിച്ചു. കോടതി നിര്‍ദേശം പാലിക്കാത്തതില്‍ എസ്‌ഐ മാപ്പപേക്ഷ നല്‍കിയെങ്കിലും ഡിജിപിയോട് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക