|    Dec 11 Tue, 2018 9:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോടതി അനുമതിയില്ലെങ്കിലും ബംഗാളില്‍ രഥയാത്ര നടത്തുമെന്ന് അമിത്ഷാ

Published : 8th December 2018 | Posted By: kasim kzm

കൊല്‍ക്കത്ത: കോടതി അനുമതി നിഷേധിച്ചെങ്കിലും പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. അമിത്ഷാ നയിക്കുന്ന രഥയാത്ര വര്‍ഗീയ ലഹള ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി കല്‍ക്കത്ത ഹൈക്കോടതി അനുമതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമിത്ഷായുടെ പ്രതികരണം. ബംഗാളിലേതു ഭീകരഭരണമാണെന്നും ജനാധിപത്യത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി ഞെക്കിക്കൊല്ലുകയാണെന്നും അമിത്ഷാ ആരോപിച്ചു. തീര്‍ച്ചയായും രഥയാത്ര നടത്തുമെന്നും ആര്‍ക്കും ഞങ്ങളെ തടയാനാകില്ലെന്നും അമിത്ഷാ വെല്ലുവിളിച്ചു.
വെള്ളിയാഴ്ച തുടങ്ങാനിരുന്ന യാത്രയ്ക്കു കുച്ച് ബെഹാര്‍ പോലിസ് അനുമതി നല്‍കിയിരുന്നില്ല. പശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് റാലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരേ ബിജെപി സംസ്ഥാന ഘടകം നല്‍കിയ ഹരജിയിലാണ് കോടതി യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
മൂന്നു ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനായിരുന്നു ബിജെപിയുടെ പരിപാടി. ആദ്യഘട്ടം 7ന് കൂച്ച്‌ബെഹാര്‍ ജില്ലയില്‍ നിന്നും രണ്ടാംഘട്ട യാത്ര 9നു സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നും മൂന്നാം ഘട്ടം ബിര്‍മും ജില്ലയില്‍ ഡിസംബര്‍ 14നും എന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. യാത്രയുടെ അവസാനം കൊല്‍ക്കത്തയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനാണ് ബിജെപി തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss