|    Jul 22 Sat, 2017 12:42 pm
FLASH NEWS

കോടതിവിധി രാജ്യദ്രോഹം ചുമത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി: എസ്ഡിപിഐ

Published : 1st October 2016 | Posted By: Abbasali tf

SDPI

കോഴിക്കോട്: കോടതി വിധി രാജ്യദ്രോഹം ചുമത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. 2012 ജനുവരി 20ാം തിയ്യതി കോഴിക്കോട് ആശീര്‍വാദ് ആഡിറ്റോറിയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇ-മെയില്‍ ചോര്‍ത്തിയ വിവാദവുമായ് ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ചെന്നും രാജ്യത്തോട് കൂറില്ലായ്മ കാണിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്നും പോലീസിന്റെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചെന്നും ആരോപിച്ച് നടക്കാവ് എസ്‌ഐ ആയിരുന്ന ജെ ഇ ജയന്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ അമീര്‍, അബ്ദുള്ളക്കോയ, ശിഹാബ്ദുദ്ദീന്‍, റിയാസ്, അബ്ദുള്‍ റഷീദ്, അബ്ദുള്‍ റഫീക്ക്, സെയ്ദലവി, ഹനീഫ, അബ്ദുള്‍റഹ്മാന്‍, കബീര്‍, മുജീബ് എന്നവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് ജയിലിലടച്ചു. എസ്.ഡി.പി.ഐ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചും സെക്രട്ടറിയറ്റിലേക്ക് ബ്ലാക്ക് മാര്‍ച്ച് നടത്തുകയും ശക്തമായ നിയമ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് കോടതി രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ല എന്ന് കണ്ട് വകുപ്പ് നീക്കം ചെയ്തു. തുടര്‍ന്ന് നടന്ന തെളിവെടുപ്പിന് ശേഷം കോഴിക്കോട് ജെഎഫ്‌സിഎം നാല് കോടതി മജിട്രേറ്റ് വിദ്യാധരന്‍ പ്രതികളെ വെറുതെ വിട്ടു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. രാജു അഗസ്റ്റില്‍, അഡ്വ. കെ സുധാകരന്‍, കെ അഡ്വ. അമൃത കെ എസ് എന്നിവര്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക