|    May 27 Sat, 2017 12:43 am
FLASH NEWS

കോടതിയെ വിഡ്ഢിയാക്കുന്ന പോലീസിനെ എന്തുചെയ്യണമെന്നറിയാം;കൃഷ്ണദാസ് കേസില്‍ പോലീസിന് കോടതിയുടെ വിമര്‍ശനം

Published : 20th March 2017 | Posted By: mi.ptk

high-court-of-kerala

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പോലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ എന്തുചെയ്യണമെന്ന് അറിയാമെന്ന് കോടതി പറഞ്ഞു. പരാതിക്കാരില്ലാത്ത കേസില്‍ എന്തിനിടപെട്ടുവെന്ന് ചോദിച്ച കോടതി കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശപരമാണെന്നും ചൂണ്ടികാട്ടി.
തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെങ്കില്‍ നടപടിയെടുക്കും. ഉദ്യോഗസ്ഥനെതിരെ കോടതി എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല. കൃഷ്ണദാസിനെതിരെ വിദ്യാര്‍ഥി കൊടുത്ത പരാതിയില്‍ ഇല്ലാത്ത വകുപ്പുകള്‍ പോലീസ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നത്. പൊതുജനതാല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.തെറ്റായ നടപടിക്രമങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെങ്കില്‍ ആ ഉദ്യോഗസ്ഥര്‍ വകുപ്പിലുണ്ടായിരിക്കില്ല. അത് ഈ കേസില്‍ മാത്രമല്ല സമാനമായ എല്ലാ കേസുകളിലും ബാധകമായിരിക്കുമെന്നും കോടതി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day