|    Mar 24 Fri, 2017 9:42 pm
FLASH NEWS

കോടതിയുടെ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല: മുഖ്യമന്ത്രി

Published : 15th October 2016 | Posted By: mi.ptk

pinarayi-

കൊച്ചി: കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ അധികാരം ജുഡീഷ്യറിക്കാണ്. ഈ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ ആര് കയറണം ആര് കയറണ്ട എന്ന് കല്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണി അനുവദിക്കില്ല. നിയമം ലംഘിക്കപ്പെടുകയും അതിരുവിടുകയും ചെയ്താല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിന് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉപകരണമാകരുതെന്നും പറഞ്ഞ മുഖ്യമന്ത്രി ചീഫ് ജസ്റ്റിസ് ഉണ്ടാക്കിയ ധാരണ അട്ടിമറിക്കുന്നവരെ ഇരുകൂട്ടരും ഒറ്റപ്പെടുത്തണമെന്നും കൂട്ടിച്ചേര്‍ത്തു.

(Visited 119 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക