|    Aug 20 Sun, 2017 9:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടതിയും ജയിലും ബന്ധപ്പെടുത്തി വീഡിയോ കോണ്‍ഫറന്‍സിങ് വേണം

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: ജയിലുകളെയും കോടതികളെയും ബന്ധപ്പെടുത്തി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നിരോധിത സംഘടനാംഗങ്ങള്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ പ്രതികളെ കോടതികളില്‍ വിചാരണതോറും ഹാജരാക്കുന്നതിനു പകരം സംവിധാനമായി വീഡിയോ കോണ്‍ഫറന്‍സിങ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍, പ്രതിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്ന കോടതി നിര്‍ദേശമുണ്ടെങ്കില്‍ നേരില്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാരനായ രൂപേഷിനെ കോടതിയിലേക്ക് വിലങ്ങു വച്ച് കൊണ്ടുപോകാന്‍ ഉത്തരവ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് രൂപേഷ് ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്. നിരോധിത സംഘടനയുടെ നേതാവും വിവിധ കേസുകളില്‍ പ്രതിയുമായ പരാതിക്കാരനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് തൃശൂര്‍ ജില്ലാ പോലിസ് മേധാവി കമ്മീഷനില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. വിവിധ സ്ഥലങ്ങളില്‍ കേസുള്ള അതീവ സുരക്ഷിതത്വം അര്‍ഹിക്കുന്ന തടവുകാരുടെ കോടതിയാത്ര പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക