|    Nov 20 Mon, 2017 9:27 am
FLASH NEWS

കോടതിയില്‍ ഹാജാരാവാനെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

Published : 6th August 2017 | Posted By: fsq

 

നെടുങ്കണ്ടം: നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവാനെത്തിയ കൊലക്കേസ് പ്രതിയെ നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വരുവ കട്ടിക്കല്ലില്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് വൃദ്ധനെ വെട്ടിക്കൊന്നശേഷം പോലിസിനെ കബളിപ്പിച്ച കടന്ന കൊലക്കേസ് പ്രതി തമ്പിയെന്ന വരുവ എക്‌സ് സര്‍വീസ്‌മെന്‍ കോളനിയില്‍ വര്‍ഗീസ് ഡാനിയേലി (62) നെയാണ് പിടികൂടിയത്. വരുവ എക്‌സ് സര്‍വീസ്‌മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 90ല്‍ കുന്നുമുറിയില്‍ പുരുഷോത്തമന്‍നായരെ(64)യാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതി നാടകീയമായി നെടുങ്കണ്ടം കോടതിയിലെത്തി കീഴടങ്ങാന്‍ നെടുങ്കണ്ടത്തെ അഭിഭാഷകനായ അഡ്വ. കനിയപ്പന്‍ മുഖാന്തരം മജിസ്‌ട്രേറ്റിനു അപേക്ഷ നല്‍കി. എന്നാല്‍ കൂറ്റകൃത്യം നടന്ന സ്ഥല്‌ത്തെ കോടതിയില്‍ പ്രതികള്‍ കീഴടങ്ങണമെന്ന സുപ്രിംകോടതി നിര്‍ദേശമുള്ളതിനാല്‍ പ്രതിയുടെ കീഴടങ്ങള്‍ അപേക്ഷ കോടതി പരിഗണിച്ചില്ല. ഇതോടെ പുറത്ത് നിന്ന പോലിസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കൊലയ്ക്കശേഷം പ്രതി ബാഗ്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയ്ക്ക് കട്ടപ്പനയക്ക് സമീപം ബന്ധുക്കളുണ്ട്. ഇവിടെയെത്തിയശേഷം കോടതിയില്‍ ഹാജരാകാനെത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ ഉച്ചയ്ക്ക്‌ശേഷം രണ്ടിനാണ് പ്രതി കോടതിയിലെത്തിയെതെന്ന നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പന്‍ പറഞ്ഞു. പ്രതി നെടുങ്കണ്ടം കോടതിയില്‍ ഹാജരാകനെത്തുന്നുവെന്ന് പത്തനംതിട്ട പോലിസ് നെടുങ്കണ്ടം സിഐയ്ക്ക് വിവരം കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലിസ് കോടതിയിലെത്തി പ്രതി കോടതിയക്ക് പുറത്തിറങ്ങിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വെച്ചുച്ചിറ സിഐഎസ് ന്യൂമാന്‍,എസ്‌ഐ അഷറഫ് എന്നിവരടങ്ങിയ പോലിസ് സംഘം നെടുങ്കണ്ടത്തെത്തി കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക