|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടതിയില്‍ ഹാജരാവാത്ത സാക്ഷികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

Published : 22nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: എഫ്എസിടിയില്‍ ജോലി വാഗ്ദാനം ചെയ്ത് 1,16,000 രൂപ തട്ടിയെടുത്ത കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ ഹാജരാവാത്തതിന് സാക്ഷികള്‍ക്കെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ എസ് മല്ലികയാണ് 3 സാക്ഷികളെയും നവംബര്‍ 30നകം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
തമിഴ്‌നാട് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാര്‍ട്ടിയുടെ കേരള ഘടകം വനിതാ വിഭാഗം സെക്രട്ടറി കുന്നുകുഴി ശ്രീപത്മം വീട്ടില്‍ കുമാരി എസ് നായര്‍ (50), കേരള ഘടകം ചെയര്‍മാനും വഴുതക്കാട് ഓള്‍ ഇന്ത്യ റേഡിയോയിലെ (എഐആര്‍) പ്രോഗ്രാം പ്രൊഡ്യൂസറുമായ രാധാകൃഷ്ണന്‍ (52) എന്നിവരാണ് ജോലി തട്ടിപ്പ് കേസിലെ പ്രതികള്‍. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്ന എറണാകുളം കണയന്നൂര്‍ താലൂക്കില്‍ ഇആര്‍ജി റോഡില്‍ മണപ്പുറത്ത് വീട്ടില്‍ ഇബ്രാഹിം (53) ആണ് പരാതിക്കാരന്‍. 2009 മെയിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ ഇബ്രാഹിമിന്റെ അനുജന് എഫ്എസിടിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇബ്രാഹിം മെയ് 25ന് കുമാരിക്ക് അക്കൗണ്ടുള്ള ഐസിഐസിഐ ബാങ്കിന്റെ തിരുവനന്തപുരം മെയിന്‍ ബ്രാഞ്ച് അക്കൗണ്ടിലേക്ക് 90,000 രൂപ നിക്ഷേപിച്ചു. മെയ് 28ന് 26,000 രൂപ മദ്രാസില്‍ വച്ചും കുമാരി കൈപ്പറ്റി. ജോലി വാങ്ങിക്കൊടുക്കാത്തതിനാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ ഇബ്രാഹിമിനെ ഫോണില്‍ കൂടി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഇബ്രാഹിം മ്യൂസിയം പോലിസില്‍ 2010 മാര്‍ച്ച് 9ന് പരാതി നല്‍കി.
ഇബ്രാഹിമില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം ജോലി വാങ്ങിക്കൊടുക്കുകയോ പണം തിരികെക്കൊടുക്കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്. എറണാകുളത്ത് ബിസിനസ്സുകാരനായ സജി എന്ന സജീവന്‍ മുഖേനയാണ് ഇബ്രാഹിം തിരുവനന്തപുരത്തുള്ള കുമാരിയെ പരിചയപ്പെട്ടത്.
മ്യൂസിയം പോലിസ് 2011 ജൂലൈ 5 ന് അന്വേഷണം പൂര്‍ത്തിയാക്കി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss