|    Jun 29 Thu, 2017 4:19 pm
FLASH NEWS

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന നാടോടി സ്ത്രീ ശുചിമുറിയില്‍ പ്രസവിച്ചു

Published : 8th November 2016 | Posted By: SMR

കോഴിക്കോട്: ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന മാനസികാസ്വാസ്ഥ്യമുള്ള നാടോടി സ്ത്രീ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ പ്രസവിച്ചു. ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിച്ച ശേഷം അവശനിലയിലായ യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഒഡിഷ സ്വദേശിനി നാല്‍പതുകാരിയായ നാടോടി സ്ത്രീയാണ് കോടതിസമുച്ചയത്തിലെ ശുചിമുറിയില്‍ പ്രസവിച്ചത്. വടകര വനിതാഹെല്‍പ്പ്‌ലൈ ന്‍ മുഖനേ ഒരു മാസം മുമ്പാണ് വെള്ളിമാട്കുന്ന് കുന്നിലെ ഷോര്‍ട്ട് സ്‌റ്റേഹോമില്‍ യുവതിയെ പ്രവേശിപ്പിച്ചത്. ആംഗ്യഭാഷയിലൂടെ മാത്രം ആശയവിനിമയം നടത്തിയിരുന്ന യുവതി, ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ഇന്നലെ രാവിലെ ഷോര്‍ട്ട് സ്‌റ്റേഹോം അധികൃതര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് അയച്ചു. എന്നാല്‍, യുവതി വൈദ്യപരിശോധനക്ക് വിധേയയാവാതെ ബലംപ്രയോഗിച്ച് ബഹളം വെച്ചതിനെത്തുടര്‍ന്ന് ഷോര്‍ട്ട്‌സ്‌റ്റേഹോം അധികൃതര്‍ വനിതാ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വനിതാ പോലിസിന്റെ സഹായത്തോടെ യുവതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ ഷോര്‍ട്ട്‌സ്‌റ്റേ ഹോ ം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കോടതിയിലെത്തിയ യുവതി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാകുന്നതിന് മുമ്പ് പ്രാഥമികകൃത്യം നിര്‍വഹിക്കണമെന്ന്് ആംഗ്യഭാഷയിലൂടെ അറിയിച്ച് ശുചിമുറിയിലേക്ക് പോവുകയായിരുന്നു. പിന്നീടാണ് പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തെത്തുടര്‍ന്ന് അവശനിലയിലായി. യുവതി തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് അവര്‍ ഗര്‍ഭിണിയായിരുന്നെന്ന കാര്യം ഷോര്‍ട്ട് സ്‌റ്റേഹോം അധികൃതരും വനിതാപോലിസും അറിഞ്ഞത്. പിന്നീട് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക