|    Sep 23 Sat, 2017 2:55 pm
FLASH NEWS
Home   >  Kerala   >  

കോടതിയില്‍ വ്യാജ ബോംബ് ഭീഷണി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

Published : 1st September 2016 | Posted By: Navas Ali kn

defusable-bomb-alarm-clock1-640x533

മാവേലിക്കര കോടതി സമുച്ഛയത്തില്‍ ബോംബു വച്ചതായി വ്യാജ ഭീഷണി. രാവിലെ പത്തോടെ മാവേലിക്കര എസ്‌ഐ അജീബ് ഇബ്രാഹീമിന്റെ ഔദ്യോഗിക മൊബൈല്‍ നമ്പറിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഇതോടെ ഏഴ് കോടതികളുടെ പ്രവര്‍ത്തനം രാവിലെ 11 മുതല്‍ 1.15 വരെ നിര്‍ത്തിവച്ചു. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം മണിക്കൂറുകളോളം കോടതിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഫോണ്‍ സന്ദേശം +966578348382 എന്ന മൊബൈല്‍ നമ്പറില്‍ സൗദിയില്‍നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കാമറയും മൊബൈലും പിടിച്ചുവാങ്ങി. മാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്ത് കയറ്റില്ലെന്ന നിലപാടായിരുന്നു അഭിഭാഷകരുടേത്.ആലപ്പുഴ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ ആക്രമണം നടത്തി. റിപോര്‍ട്ടര്‍ ചാനലിന്റെ ലേഖിക ശരണ്യ, െ്രെഡവര്‍ ആഷിഖ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക