|    May 24 Wed, 2017 7:58 am

കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Published : 30th July 2016 | Posted By: mi.ptk

കോഴിക്കോട്: കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്ത് നീക്കി. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന്‍ എസ്‌ഐ ആണ് അറസ്റ്റ് ചെയ്തത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്ന ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിലക്ക്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷാജഹാന്‍,ക്യാമറാമാന്‍,ഡിഎസ്എന്‍ജി വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.കോടതിയില്‍ നിരോധനം ഉണ്ടെന്ന് പോലീസ് പറഞ്ഞിരുന്നില്ല കോടതിയ്ക്കകത്ത് കയറിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.ജില്ലാ ജഡ്ജിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മുന്‍കരുതല്‍ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നും  മൂന്നുപേരുടെയും വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയക്കുമെന്നുമാണ് പോലീസിന്റെ വിശദീകരണം.

അതേസമയം, കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നതില്‍ ആരോ ഭയപ്പെടുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇങ്ങനെ നിസഹായനായി ഇരിക്കാന്‍ പാടില്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day