|    Jan 20 Fri, 2017 12:52 am
FLASH NEWS

കോടതിയിലെ സംഘര്‍ഷം അടഞ്ഞ അധ്യായം: മുഖ്യമന്ത്രി

Published : 24th July 2016 | Posted By: SMR

കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇവ അടഞ്ഞ അധ്യായമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുകൂട്ടരുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കും. കേസുകള്‍ നിയമപരമായി മുന്നോട്ടുപോവും. ഹൈക്കോടതിക്കു വെളിയില്‍ ഇരുകൂട്ടരുമായി ഉണ്ടാകാവുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായി സ്ഥിരംസമിതിക്കു രൂപംനല്‍കും. സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരെയും പ്രതിനിധീകരിക്കുന്ന ബാര്‍ കൗണ്‍സില്‍ പ്രതിനിധി, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ എന്നിവയുടെ മൂന്നു വീതം പ്രതിനിധികള്‍ അടങ്ങിയതാവും സമിതി. പോലിസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ യോഗങ്ങളില്‍ സംസ്ഥാന പോലിസ് ചീഫിനെ വിളിക്കാം.
മീഡിയാ റൂം തുറക്കുന്നതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. ഹൈക്കോടതിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സംവിധാനം തീരുമാനമുണ്ടാക്കും. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സൗഹാര്‍ദത്തിന്റെ അന്തരീക്ഷം മടക്കിക്കൊണ്ടുവരണം. ഒരുതരത്തിലുള്ള അതിക്രമവും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതിയില്‍ റിപോര്‍ട്ടിങിനെത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് ‘തല്ലുകൊള്ളാനും തല്ലാനുമായി ആരും അങ്ങോട്ടു പോവേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്ത്രീപീഡനക്കേസിലുള്‍പ്പെട്ട ഗവ. പ്ലീഡറെ തല്‍സ്ഥാനത്തുനിന്നു നീക്കുന്ന കാര്യം വാര്‍ത്താസമ്മേളനം നടത്തി അറിയിക്കേണ്ടതല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക