|    Jul 26 Wed, 2017 8:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോടതിയിലെ വാര്‍ത്താശേഖരണ സ്വാതന്ത്ര്യം തടസ്സപ്പെടുത്തരുത്; മാധ്യമങ്ങളെ പിന്തുണച്ച് മുഖ്യമന്ത്രി

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോവാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്നും അതിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കി.
തടസ്സപ്പെടുത്താനിറങ്ങുന്ന അഭിഭാഷകര്‍ തങ്ങള്‍ ചെയ്യുന്നതിലെ ശരിയില്ലായ്മ മനസ്സിലാക്കണം. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമസ്വാതന്ത്ര്യത്തിനു തടസ്സമുണ്ടാക്കുന്ന ഒന്നും അനുവദിക്കാനാവില്ല.
നാടിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് അഭിഭാഷക-മാധ്യമ പ്രശ്‌നം വഷളാവുന്നതും ശരിയല്ല. ഇതു കേരളത്തിന്റെ സല്‍കീര്‍ത്തിയെ തന്നെ ബാധിക്കും. സ്വതന്ത്രവും ന്യായയുക്തവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനം സത്യവിരുദ്ധമായ നിലയില്‍ ചിത്രീകരിക്കപ്പെട്ടുകൂടാ. ഇക്കാര്യം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രശ്‌നം പരിഹരിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചെന്ന് എജി മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കാണാന്‍ ശ്രമിച്ചപ്പോഴാണ് അഡ്വക്കറ്റ് ജനറലിനെ ചീഫ് ജസ്റ്റിസ് ഇക്കാര്യം ധരിപ്പിച്ചത്.  ചീഫ് ജസ്റ്റിസുമായും മുതിര്‍ന്ന അഭിഭാഷകരുമായും അഭിഭാഷക സംഘടനാ പ്രതിനിധികളുമായും എജി ചര്‍ച്ച നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക