|    Jan 16 Mon, 2017 4:29 pm

കോടതിയിലെ മാധ്യമ വിലക്ക്; പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നു തരണമെന്നും മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സുരക്ഷിതമായ സാഹചര്യമൊരുക്കുന്നതിനുള്ള നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഹൈക്കോടതിയില്‍ മാത്രമല്ല; മറ്റു കോടതികളിലും സ്വതന്ത്രവും സുരക്ഷിതവുമായി മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സാഹചര്യമൊരുക്കണം.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഏകപക്ഷീയമായ രീതിയിലാണ് മീഡിയ റൂം പൂട്ടുന്നതിനു ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്. പ്രശ്‌നം പരിഹരിക്കുന്നതിനു സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, ആക്ടിങ് ചീഫ് ജസ്റ്റിസ്, അഡ്വക്കറ്റ് ജനറല്‍, ഹൈക്കോടതി രജിസ്ട്രാര്‍ തുടങ്ങിയവര്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പിലായിട്ടില്ല. സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തെങ്കിലും വാദം തുടങ്ങുന്നതു തീരുമാനിച്ചിട്ടുപോലുമില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പലതും നടന്നിട്ടും മീഡിയ റൂം തുറക്കുന്നതിന് ഉത്തരവിടാന്‍ രജിസ്ട്രാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കോടതി നടപടികളില്‍ മാധ്യമങ്ങളെ വിലക്കുന്നതു ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്നും അഭിഭാഷകനായ വില്‍സ് മാത്യൂസ് മുഖേന കെയുഡബ്ല്യുജെ നല്‍കിയ ഹരജിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക