|    Apr 23 Sun, 2017 3:21 pm
FLASH NEWS

കോടതിയിലെ ഒളികാമറ; പ്രതിയെ സംരക്ഷിക്കുന്നതായി ആക്ഷേപം

Published : 30th November 2016 | Posted By: SMR

തൊടുപുഴ: ഒളികാമറ പ്രതിയെ ഉദ്യോഗസ്ഥന്‍ സംരക്ഷിക്കുന്നതായി ആക്ഷേപം. മുട്ടം ജില്ലാ കോടതിയിലെ ശൗചാലയത്തില്‍ ഒളികാമറ കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ സമര്‍പ്പിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതിയെ പിടികൂടാത്തതിനെതിരേ അഭിഭാഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. സംഭവം നടന്ന ഒന്നരയാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതിയെ കുറിച്ച് ഒരു വിവരങ്ങളും പോലിസിനു ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണം നടത്തുന്നത് കാഞ്ഞാര്‍ സിഐയാണ്. കോടതി ജീവനക്കാരനായ ആലപ്പുഴ സ്വദേശി വിജു ഭാസ്‌കറിനെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഫോറന്‍സിക് ലാബ്, സൈബര്‍ സെല്‍, ഓണ്‍ലൈന്‍ വഴി കാമറ നല്‍കിയ വ്യാപാരി എന്നിവയില്‍ നിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കോടതിയില്‍ വിളിച്ചുവരുത്തി ജഡ്ജി ശകാരിച്ചിരുന്നു. ഇതിനിടെ വിജു ഭാസ്‌കറിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ധന്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു.ഇതിനെ തുടര്‍ന്ന് മുട്ടം എസ്‌ഐയ്ക്ക് ഹൈക്കോടതി വിജു ഭാസ്‌കറിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഭരണ കക്ഷി യൂനിയന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പോലിസ് സംഭവത്തില്‍ ഉരുണ്ടുകളിക്കുന്നതെന്നാണ് പോലിസുകാര്‍ തന്നെ വെളിപ്പെടുത്തുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഉന്നത രാഷ്ട്രിയ സമ്മര്‍ദ്ദം നിലനില്‍ക്കുന്നതായാണ് അഭിഭാഷകരുടെ ആരോപണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day