|    May 30 Tue, 2017 12:51 am
FLASH NEWS

കോടതിയിലെ അതിക്രമം : എട്ട് അഭിഭാഷകര്‍ക്കെതിരെ കേസ്

Published : 16th October 2016 | Posted By: Navas Ali kn

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് എട്ട് അഭിഭാഷകര്‍ക്കെതിരെ കേസ്. വനിതാ മാധ്യമപ്രവര്‍ത്തകരായ സി പി അജിത, ജസ്റ്റീന തോമസ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് വഞ്ചിയൂര്‍ പോലിസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തി, സ്ത്രീത്വത്തെ അപമാനിച്ചു, സംഘം ചേര്‍ന്നു ഭീഷണിപ്പെടുത്തി, കോടതിക്കുള്ളില്‍ നിന്നിറക്കിവിട്ടു തുടങ്ങിയ വിശദമായ പരാതിയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന് നല്‍കിയത്. വെളളിയാഴ്ചയാണ് പ്രത്യേക വിജിലന്‍സ് കോടതിയില്‍ വനിതമാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ അതിക്രമം ഉണ്ടായത്.  സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പുറമെ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പരാതി ഹൈകോടതി രജിസ്ട്രാര്‍ക്ക് കൈമാറി. ഇതില്‍ തുടര്‍നടപടി വേണമെന്നും സംഭവം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചതായാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day