|    Mar 24 Fri, 2017 1:59 am
FLASH NEWS

കോടതിയിലെത്തിയ ഭാര്യയും ഭര്‍ത്താവും ബന്ധുക്കളും തമ്മില്‍ കൈയാങ്കളി

Published : 22nd July 2016 | Posted By: SMR

മൂവാറ്റുപുഴ: വേര്‍പിരിയാന്‍ കോടതിയിലെത്തിയ ഭാര്യയും ഭര്‍ത്താവും ബന്ധുക്കളും തമ്മിലുള്ള കലഹം മൂര്‍ച്ഛിച്ചു കൈയേറ്റത്തിലെത്തി. ഒടുവില്‍ കോടതി ഇടപെട്ട് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തു.
മൂവാറ്റുപുഴ കുടുംബ കോടതിയിലാണ് വിവാഹമോചനത്തിനെത്തിയവരും ഇവരുടെ ബന്ധുക്കളും തമ്മില്‍ കൈയാങ്കളി നടന്നത്. പള്ളിക്കര പുല്ലുമല ഷെമിലും ഭാര്യ ജെസ്‌നയും വിവാഹബന്ധം ഒഴിയാനാണ് മൂവാറ്റുപുഴ കുടുംബ കോടതിയിലെത്തിയത്. ജെസ്‌നയും ഇവരുടെ രണ്ടു കുട്ടികളും സഹോദരന്‍ ജാബിറുമൊത്താണ് കോടതിയിലെത്തിയത്.
ഷെമിലിന്റെ കൂടെ സഹോദരിയും സഹോദരി ഭര്‍ത്താവും ദുബായില്‍ പരിചയപ്പെട്ട സുഹൃത്ത് മെറിനും കോടതിയില്‍ എത്തിയിരുന്നു. കോടതിക്കുള്ളില്‍ ഇവര്‍ പരസ്പരം പരിഹസിക്കുകയും ഒടുവില്‍ കലഹിക്കുകയുമായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ജെസ്‌നയേയും സഹോദരനെയും മെറിനും ഷെമിലിന്റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു.
തര്‍ക്കം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ പോലിസിനെ വിളിച്ചുവരുത്തി. പോലിസ് ഇവരെ അറസ്റ്റു ചെയ്തു സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ബഹളംകേട്ട് നാട്ടുകാരും കോടതി പരിസരത്തു തടിച്ചു കൂടിയിരുന്നു.

(Visited 93 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക