|    Nov 16 Fri, 2018 1:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടതിയലക്ഷ്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു

Published : 8th November 2018 | Posted By: kasim kzm

കൊച്ചി: സമുദ്രത്തിലെ സവിശേഷ സാമ്പത്തിക മേഖലയില്‍ നിന്ന് പിടികൂടുന്ന മല്‍സ്യങ്ങളെ വിദേശ കപ്പലുകള്‍ക്ക് മറിച്ചുവില്‍ക്കുന്നത് സംബന്ധിച്ച വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
കേന്ദ്ര കാര്‍ഷികവകുപ്പിലെ ഫിഷറീസ് ഡെവലപ്‌മെന്റ് ഓഫിസര്‍ പോള്‍ പാണ്ഡ്യനാണ് നോട്ടീസ്. ഡിസംബര്‍ അഞ്ചിനകം മറുപടി നല്‍കണം. സവിശേഷ സാമ്പത്തിക മേഖലയില്‍ നിന്ന് പിടികൂടുന്ന മല്‍സ്യങ്ങളെ വിദേശകമ്പനികള്‍ക്ക് കടലില്‍ വച്ചുതന്നെ മറിച്ചുവില്‍ക്കുന്നത് തടയണമെന്നും ഇതിനുള്ള എല്ലാ അനുമതികളും (എല്‍ഒപി) റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ സലീം നല്‍കിയ ഹരജിയില്‍ 2017 ജൂണ്‍ 14ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇത്തരം കച്ചവടത്തിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം കണക്കാക്കണമെന്നും എല്‍ഒപി നല്‍കുന്നതിലെ പ്രശ്‌നം ഇല്ലാതാക്കണമെന്നും പ്രത്യേകം സമിതി രൂപീകരിക്കണമെന്നുമായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss