|    Jul 24 Mon, 2017 10:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യയെ ഹാജരാക്കണമെന്ന് സുപ്രിംകോടതി

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യയെ കോടതിയില്‍ ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി. മല്യയെ ഹാജരാക്കിയാലേ നടപടികളുമായി മുന്നോട്ടു പോകാനാവൂ എന്ന് കോടതി വ്യക്തമാക്കി. ഇപ്പോള്‍ ബ്രിട്ടനില്‍ കഴിയുന്ന മല്യയെ ഇന്ത്യയിലെത്തിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ ഹാജരാക്കി. ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇത് പരിശോധിക്കുന്നത്. എന്നാല്‍, മല്യയുടെ സാന്നിധ്യത്തിലല്ലാതെ ഇതു പരിശോധിക്കില്ലെന്നും ആദ്യം മല്യയെ സുപ്രിംകോടതിയില്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. വിജയ് മല്യ നേരിട്ട് കോടതിയില്‍ ഹാജരായിട്ടില്ലാത്തതിനാല്‍ മല്യയെ ഹാജരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമായിരുന്നു വിജയ് മല്യക്കെതിരേ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക