|    Nov 17 Sat, 2018 8:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോടതിയലക്ഷ്യം: അഭിഭാഷകനും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരേ ഹരജി

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മാധ്യമ സ്ഥാപനങ്ങളായ ഇന്ത്യ ടുഡേ, ടൈംസ് നൗ എന്നിവര്‍ കോടതിയലക്ഷ്യം നടത്തിയെന്നു കാണിച്ച് സുപ്രിംകോടതിയില്‍ ഹരജി. സുപ്രിംകോടതി ജ്ഡജിമാര്‍ക്കെതിരേയും കോടതിക്കെതിരേയും ഉത്തരവാദിത്തമില്ലാതെ അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തിയെന്നു കാണിച്ചാണ് ലഖ്‌നോ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം അഭിഭാഷകര്‍ ഹരജി നല്‍കിയിരിക്കുന്നത്.
ജഡ്ജി ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തഹ്‌സീന്‍ പൂനവാല ഉള്‍െപ്പടെയുള്ളവര്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയില്‍ നിന്നു പ്രശാന്ത് ഭൂഷണ് പ്രതികൂലമായ വിധി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്, ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രശാന്ത് ഭൂഷണ്‍ പ്രസ്താവന നടത്തിയെന്നു കാണിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്. ഈ പ്രസ്താവന റിപോര്‍ട്ട് ചെയ്തതിനാണ് ഇന്ത്യ ടുഡേയുടെ ഹിന്ദി വാര്‍ത്താ ചാനലായ ആജ് തക്, ടൈംസ് നൗ എന്നിവരെ ഹരജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss