|    Oct 22 Sun, 2017 6:38 am
Home   >  National   >  

കോടതിമുറിയില്‍ ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ അഭിഭാഷകന്‍; ഇത് ടിവി സ്റ്റുഡിയോ അല്ലെന്ന് ജഡ്ജി

Published : 4th August 2017 | Posted By: shins


ന്യുഡല്‍ഹി: കശ്മീരില്‍ നിന്നും അറസ്റ്റിലായ ഷാബിര്‍ ഷായോട് കോടതിമുറിയില്‍ വച്ച് ‘ഭാരത് മാതാ കി ജയ്’ വിളിക്കാനും രാജ്യസ്‌നേഹം തെളിയിക്കാനുമാവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോടതിയുടെ താക്കീത്.  ഇത് കോടതിയാണ് ടെലിവിഷന്‍ സ്റ്റുഡിയോ അല്ലെന്നായിരുന്നു ജഡ്ജി സിദ്ധാര്‍ഥ് ശര്‍മ്മ അഭിഭാഷകന് നല്‍കിയ താക്കീത്. കള്ളപ്പണക്കേസിലാണ് ഷായെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തത്. ഷായുടെ കസ്റ്റഡി നീട്ടാനുള്ള വാദത്തിനിടെയായിരുന്നു സംഭവം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി അഭിഭാഷകനായ രാജീവ് അവാസ്തിയാണ് വാദിച്ചത്. ഷാ കശ്മീരില്‍ സായുധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി രാജീവ് കോടതിയില്‍ വാദിച്ചു. എതിര്‍ഭാഗം വാദത്തിനിടെയാണ് ഷായോട് ഭാരത് മാതാ കി ജയ് എന്ന് പറഞ്ഞ് രാജ്യസ്‌നേഹം തെളിയിക്കാന്‍ രാജീവ് ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായി ‘കേസിനാവിശ്യമായത് മാത്രം പറയുക, ഇതൊരു ടെലിവിഷന്‍ സ്റ്റുഡിയോയല്ല’ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. തുടര്‍ന്ന് കോടതി ഷാബിര്‍ ഷായെ ആറ് ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക