|    Dec 17 Mon, 2018 12:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോടതിച്ചെലവ് കേരളത്തിന്റെ ദുരിതാശ്വാസത്തിന് നല്‍കാന്‍ കോടതി

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഒത്തുതീര്‍പ്പായ ലൈംഗിക അതിക്രമക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കുന്നതിന് കോടതിച്ചെലവ് കേരളത്തിന്റെ ദുരിതാശ്വാസത്തിനു നല്‍കാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ലൈംഗിക അതിക്രമക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുണ്‍ സിങ് എന്ന യുവാവ് നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവയുടേതാണ് നടപടി.
അതിക്രമത്തിനിരയായ യുവതിയും തരുണും ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ കേസ് തീര്‍പ്പാക്കുന്നതിന് തടസ്സമില്ലെന്നു കോടതി നിരീക്ഷിച്ചു. എന്നാല്‍, കേസ് അവസാനിപ്പിക്കണമെങ്കില്‍ കേരളത്തിന്റെ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് 15,000 രൂപ സംഭാവന നല്‍കാന്‍ ജസ്റ്റിസ് സച്ച്‌ദേവ ഉത്തരവിടുകയായിരുന്നു.
രണ്ടാഴ്ചയ്ക്കകം പണം അടച്ച്, രശീതി ഗ്രേറ്റര്‍ കൈലാഷ് പോലിസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണമെന്നും എന്നാല്‍ മാത്രമേ എഫ്‌ഐആര്‍ റദ്ദാവൂ എന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. 2017ലാണ് തരുണിനെതിരേ യുവതി ലൈംഗികാതിക്രമ പരാതി നല്‍കിയത്. ഇതിന്‍മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍, ഇരുവരും സുഹൃത്തുക്കളാണെന്നു നിരീക്ഷിച്ച സാകേത് ജില്ലാ കോടതി, മധ്യസ്ഥശ്രമങ്ങള്‍ ആരംഭിച്ചു. മധ്യസ്ഥശ്രമം വിജയം കണ്ടതോടെ കേസ് പിന്‍വലിക്കാനായി തരൂണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss