|    Oct 16 Tue, 2018 1:38 am
FLASH NEWS

കോടതിക്കു മുമ്പില്‍ മദ്യവില്‍പനകേന്ദ്രം ; ദുരിതം പേറി പൊതുജനം

Published : 8th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് വേര്‍ഹൗസിലെ ബിവറേജ് കോര്‍പറേഷന്റെ മദ്യവില്‍പന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും കോടതിക്കും വിനയായി.ഹൊസ്ദുര്‍ഗ് കോടതി സമുച്ചയത്തിന് തൊട്ടുമുന്നിലെ വെയര്‍ഹൗസ് ഗോഡൗണിന്റെ വടക്ക് പടിഞ്ഞാറെ മൂലയിലെ മുറിയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് മദ്യവില്‍പന ആരംഭിച്ചത്. കോടതിക്ക് തൊട്ടുമുന്നിലെ മതില്‍പൊളിച്ച് ഗോഡൗണിന്റെ തെക്ക് ഭാഗത്താണ് വഴിയുണ്ടാക്കിയത്. മതിലിനുള്ളില്‍ കയറി വടക്ക് പടിഞ്ഞാറെമൂലയിലെ കൗണ്ടറിലെത്തിയാലെ മദ്യംകിട്ടുകയുള്ളൂ. മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ കോടതിക്കും പൊതുമരാമത്ത് വകുപ്പ് ഓഫിസിനും വേര്‍ഹൗസിനും മുന്നില്‍ നിര്‍ത്തിയിടുന്നതിനാല്‍ കോടതിയിലെത്തുന്ന അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും പോലിസിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനുപുറമെയാണ് സദാസമയം മദ്യപാനികളുടെ വിളയാട്ടവും

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss