|    Jan 24 Tue, 2017 6:52 pm
FLASH NEWS

കോടതികള്‍ കൊല്ലത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കണമെന്ന് റിട്ട. ചീഫ് ജസ്റ്റിസ് ആര്‍എം ലോധ

Published : 30th July 2016 | Posted By: sdq

justice- RM lodhaന്യൂഡല്‍ഹി: രാജ്യത്തെ കോടതികള്‍ കൊല്ലത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കണമെന്ന് റിട്ട. ചീഫ് ജസ്റ്റിസ് ആര്‍എം ലോധ. ഇന്ത്യയിലെ കോടതികളില്‍
കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കണമെങ്കില്‍ കോടതികള്‍ അവധിയില്ലാതെ പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് സമയത്തിന് നീതി ലഭ്യമാക്കണമെങ്കില്‍ കോടതികള്‍ 365 ദിവസവും പ്രവര്‍ത്തിക്കണം. താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റസായിരുന്ന സമയത്ത് ഇത് നടപ്പാക്കാനുള്ള ചില ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍, ബാര്‍ കൗണ്‍സില്‍ മുന്നോട്ടു വെച്ച സാങ്കേതികമായ ചില കാരണങ്ങളാല്‍ ഇതിനുള്ള ശ്രമം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നുവെന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ സത്യസന്ധരും പക്ഷപാത പരമായി പ്രവര്‍ത്തിക്കാത്തവരും ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക