|    Aug 24 Thu, 2017 4:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടതികള്‍ ഇരുട്ടുകോട്ടകളായി മാറുന്നത് പരിതാപകരം: വിഎസ്

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: കഴിഞ്ഞ നാലു മാസമായി സംസ്ഥാനത്തെ കോടതികള്‍ കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടുകോട്ടകളായി മാറുന്നത് പരിതാപകരമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ലോ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തെ ബാധിക്കുന്ന സുപ്രധാന വിധികള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ഒന്നും അറിയാന്‍ കഴിയുന്നില്ല. മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ കയറ്റാതിരിക്കുക വഴി,  ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളിലെ ആര്‍ട്ടിക്കിള്‍ 19 എ’നിഷേധിക്കുകയാണ്. ജനങ്ങളുടെയാകെ മൗലികാവകാശമാണ് ഇതിലൂടെ നിഷേധിക്കുന്നത്.  വാഹനാപകട കേസുകളിലെ നഷ്ടപരിഹാരം മരിച്ചയാളുടെ അവകാശി മരിച്ചാലും കിട്ടാത്ത സ്ഥിതിയാ—ണെന്നും വിഎസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക